എൻടിഎ നെറ്റ് / സിഎസ്ഐആർ പരീക്ഷ : തിയതി നീട്ടി
നാഷണൽ ടെസ്റ്റിംഗ് ഏജൻസി യുജിസി- നെറ്റ് പരീക്ഷ, കൗണ്സിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് (സിഎസ്ഐആർ) യുജിസി-നെറ്റ് പരീക്ഷ, എന്നിവയ്ക്ക് അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂൺ 15 വരെ നീട്ടി.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടിയത് കോവിഡ്-19 മഹാമാരിയെത്തുടർന്നാണ്.
ജെആർഎഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന ഉയർന്ന പ്രായപരിധി എൻടി എക്കു 30 വയസും സിഎസ്ഐആ റിൽ 28 വയസുമാണ്. പട്ടിക വിഭാഗക്കാർക്കും, ഒബിസി, വികലാംഗർ, വനിതകൾ എന്നിവർക്കും അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും. എന്നാൽ, ലക്ചറർഷിപ്പ് പരീക്ഷയ്ക്കു പ്രായപരിധിയില്ല.
അപേക്ഷാ ഫീസ്: ജനറൽ – 1000 രൂപ. ഒബിസി -500 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 250 രൂപ.
ഒരു മണിക്കൂർ ദൈർഘ്യമുള്ള പേപ്പർ ഒന്നിൽ 50 ചോദ്യങ്ങളുണ്ടാവും. ടീച്ചിംഗ്, റിസർച്ച് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽനിന്നുള്ള 50 ചോദ്യങ്ങൾക്കും നിർബന്ധമായി ഉത്തരം നല്കണം.
ഏതു വിഷയത്തിലാണോ നെറ്റ് അപേക്ഷിക്കുന്നത്, അതു സംബന്ധിച്ച ചോദ്യങ്ങൾ മാത്രമാവും പേപ്പർ രണ്ടിലുണ്ടാവുക. പേപ്പർ രണ്ട് പരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാവും.
പാർട്ട് എ: എല്ലാ വിഭാഗക്കാർക്കും പൊതുവായുള്ളതായിരിക്കും. ലോജിക്കൽ റീസണിംഗ്, ഗ്രാഫിക്കൽ അനാലിസിസ്, അനലിറ്റിക്കൽ ആൻഡ് ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് കംപാരിസണ്, സീരീസ് ഫോർമേഷൻ, പസിൽസ് എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർട്ട് ബി: ബന്ധപ്പെട്ട വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക.
രണ്ടു പരീക്ഷകളും ഒബ്ജക്ടീവ് രീതിയിലായിരിക്കും.
അവസാന തിയതി : ജൂൺ 15
കൂടുതൽ വിവരങ്ങൾ, www.nta.ac.in / www.csirnet.nta.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും.