നിയുക്തി മെഗാ ജോബ് ഫെയർ 31ന്

Share:

കോട്ടയം: നാഷണൽ എംപ്ലോയ്മെൻറ് സർവീസ് (കേരളം) വകുപ്പിൻറെ ആഭിമുഖ്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകൾക്കായുള്ള മേഖലാതല മെഗാ ജോബ് ഫെയർ ‘നിയുക്തി 2024’ ഓഗസ്റ്റ് 31ന് കളമശ്ശേരി കുസാറ്റ് കാമ്പസിൽ നടക്കും.

രാവിലെ ഒമ്പതിന്് ആരംഭിക്കുന്ന ‘നിയുക്തി 2024’ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് തൊഴിലന്വേഷകർക്ക് www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

നിയുക്തി മെഗാ ജോബ് ഫെയർ എംപ്ലോയേഴ്സ് മീറ്റ് ഓഗസ്റ്റ് 27 ന് നടക്കും.

Share: