നീറ്റ് യുജി 2024: മാർച്ച് 9 വരെ അപേക്ഷിക്കാം
തിരുവനന്തപുരം : ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റി (NEET UG 2024) ന് അപേക്ഷ ക്ഷണിച്ചു.
കേരളം ഉൾപ്പെടെയുള്ള മെഡിക്കൽകോളേജുകളിലേക്ക് യുജി പ്രവേശനത്തിന് ദേശീയ തലത്തിൽ നടത്തു ന്ന പരീക്ഷയാണിത്. അപേക്ഷാ ഫോമിനൊപ്പം, ഈ വർഷത്തെ നീറ്റ് യുജി ഇൻഫർമേഷൻ ബുള്ളറ്റിനും സിലബസും നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷയിൽ നിരവധി മാറ്റങ്ങളുണ്ട്.
മാർച്ച് 9 രാത്രി 9 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
പരീക്ഷാ ഫീസ് ഓൺലൈനിൽ രാത്രി 11.50 വരെ അടയ്‌ക്കാം.
മെയ് അഞ്ചിനു പകൽ രണ്ടുമുതൽ 5.20 വരെയാണ് പരീക്ഷ.
ഫലം ജൂൺ 14ന് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: https://exams.nta.nic.in/NEET , www.nta.ac.in