ഓഫീസർ തസ്തികകളിലേക്ക് ഇന്ത്യൻ നേവി അപേക്ഷ ക്ഷണിച്ചു
ഓഫീസർ തസ്തികയിലെ 181 ഒഴിവുകളിലേക്ക് ഇന്ത്യൻ നേവി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എക്സിക്യൂട്ടീവ്, എഡ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലാണ് അവസരം.
എക്സിക്യൂട്ടീവ് കേഡർ
ജനറൽ സർവീസ്(ജിഎസ്)/ ഹൈഡ്രോ കേഡർ- 45
എയർ ട്രാഫിക്ക് കൺട്രോളർ- 04
ഒബ്സർവർ- 08
പൈലറ്റ്- 15
ലോജിസ്റ്റിക്സ്- 18
യോഗ്യത: അറുപതു ശതമാനം മാർക്കോടെ ബിഇ/ബിടെക്.
പ്രായം: 1997 ജൂലൈ രണ്ടിനും 2003 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.
എഡ്യൂക്കേഷൻ
ഫിസിക്സിൽ ബിഎസ്സിയും മാത്സ്/ഓപ്പറേഷണൽ റിസേർച്ച് എംഎസ്സി- 04
മാത്സ് ബിഎസ്സിയും ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ് എംഎസ്സിയും- 04
എംഎ ഹിസ്റ്ററി- 01
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിഇ/ബിടെക്- 02
മെക്കാനിക്കൽ എൻജിനിയറിംഗ് ബിഇ/ബിടെക്- 02
കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ സിസ്റ്റംസ്- അഞ്ച്
പ്രായം: 1997 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനും (രണ്ടു തീയതിയും ഉൾപ്പെടെ) മധ്യേ.
ടെക്നിക്കൽ
എൻജിനിയറിംഗ് ബ്രാഞ്ച്: 27
ഇലക്ട്രിക്കൽ ബ്രാഞ്ച്- 34
നേവൽ ആർക്കിടെക്ട്- 12
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്.
പ്രായം: 1997 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും (രണ്ടു തീയതിയും ഉൾപ്പെടെ) മധ്യേ.
തെരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ബംഗളൂരു/ഭോപ്പാൽ/കോയന്പത്തൂർ എന്നിവിടങ്ങളിൽ എസ്എസ്ബി ഇന്റർവ്യൂ നടത്തും. നവംബറിലായിരിക്കും ഇന്റർവ്യൂ. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ നടത്തുന്നത്.
പത്തുവർഷത്തേക്കാണ് ഷോർട്ട് സർവീസ് കമ്മീഷനിൽ നിയമനം. 14 വർഷം വരെ സർവീസ് നീട്ടിയെടുക്കാം.
അപേക്ഷിക്കേണ്ട വിധം: www.nausenabharti.nic.in എന്ന വെബ്സൈറ്റ് വഴി ഇ-ആപ്ലിക്കേഷൻ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾ www.nausenabharti.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 05