പ്ലസ്ടു ജയിച്ചവർക്ക് നേവിയിൽ അവസരം
പ്ലസ്ടു കേഡറ്റ് (ബിടെക്) എൻട്രി സ്കീമിലേക്ക് ഏഴിമല നേവൽ അക്കാഡമി അപേക്ഷ ക്ഷണിച്ചു.
മികച്ച മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം.
അവിവാഹിതരായ ആണ്‍കുട്ടികളാണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷത്തെ ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ) കോഴ്സ് പൂർത്തിയാക്കിയാൽ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ (ജെഎൻയു) ബിടെക് ബിരുദവും 15,600- 39,100 രൂപ ശമ്പള സ്കെയിലിൽ നേവിയിൽ സബ് ലഫ്റ്റനന്റ് പദവിയും ലഭിക്കും.
യോഗ്യത- ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 70 ശതമാനം മാർക്കോടെ പ്ലസ്ടു, എസ്എസ്എൽസി തലത്തിലോ പ്ലസ്ടു തലത്തിലോ ഇംഗ്ലീഷിനു 50 ശതമാനം മാർക്ക് നേടിയിരിക്കണം.
പ്രായം- പതിനേഴിനും പത്തൊന്‍പതിനും മധ്യേ. (02-01-2000 നും 01-07-2002 ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതിയും ഉൾപ്പെടെ).
ശാരീരിക യോഗ്യത- ഉയരം 157 സെമി. പ്രായത്തിനനുസരിച്ച് തൂക്കം ഉണ്ടായിരിക്കണം. മികച്ച കാഴ്ച ശക്തി. സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ബംഗളൂരൂ, ഭോപ്പാൽ, കോയന്പത്തൂർ, വിശാഖപട്ടണം എന്നീ നഗരങ്ങളിൽ വച്ചായിരിക്കും ഇന്റർവ്യൂ.
അപേക്ഷിക്കേണ്ടവിധം- www.joinindiannavy.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 22.