പത്താംക്ലാസുകാര്‍ക്ക് നാവികസേനയില്‍ അവസരം

Share:

നാവികസേനയിലെ ട്രേഡ്സ്മാന്‍ മേറ്റ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന നേവി സിവിലിയന്‍ എന്‍ട്രസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.
കൊച്ചി ആസ്ഥാനമായുള്ള സതേണ്‍ നേവല്‍ കമാന്‍ഡ്, മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്, വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് എന്നിവിടങ്ങളിലായി 554 ഒഴിവുകളാണുള്ളത്.. ഗ്രൂപ്പ് ‘സി’, നോണ്‍ഗസറ്റഡ്, ഇന്‍ഡസ്ട്രിയല്‍ തസ്തികകളാണിത്.
സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത: എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം. ഏതെങ്കിലും ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
പ്രായം: 15.03.2019-ന് 18-25 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗത്തിന് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്ക് പത്തും വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. വിമുക്തഭടര്‍, കായികതാരങ്ങള്‍, ഡിപ്പാര്‍ട്ട്മെന്റല്‍ കാന്‍ഡിഡേറ്റ്സ് എന്നിവര്‍ക്ക് .ചട്ടപ്രകാരമുള്ള ഇളവുണ്ട്.
ശമ്പളം: 18,000-56900 രൂപ.
അപേക്ഷാഫീസ്: 205 രൂപ. വിസ/മാസ്റ്റര്‍/റുപേ ക്രെഡിറ്റ്/ഡെബിറ്റ്/യു.പി.ഐ. ഉപയോഗിച്ചോ നെറ്റ്ബാങ്കിങ.നെറ്റ്ബാങ്കിങ് വഴിയോ ആയി ഫീസ് അടക്കണം. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസ് വേണ്ട. ……
അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.
കേരളമുള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 15

Share: