ഇന്ത്യൻ നേവിയിൽ പൈലറ്റ്: ഇപ്പോൾ അപേക്ഷിക്കാം
ഏഴിമല നാവിക അക്കാഡമിയിൽ 2019 ജൂണിൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻഡ് (എസ്എസ്സി) ഓഫീസർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവരെ ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് (എസ്എസ്സി) ഓഫീസർ , ഏവിയേഷൻ കേഡർ ഓഫ് എക്സിക്യൂട്ടീവ് ബ്രാഞ്ച് പൈലറ്റ്/ ഒബ്സേർവർ/എടിസി (എയർ ട്രാഫിക് കൺട്രോളർ) തസ്തികകളിൽ നിയമിക്കും.
ശമ്പളം: പൈലറ്റ്/ ഒബ്സേർവർ/എടിസി എസ്എസ്സി ഓഫീസർ: 15,600- 39,100 രൂപ വരെ. ഗ്രേഡ് പേ- 5400 രൂപ.
വിദ്യാഭ്യാസ യോഗ്യത- എൻജിനിയറിംഗ് ഡിഗ്രി പാസായിരിക്കണം. അല്ലെങ്കിൽ അവസാന വർഷക്കാർക്കും അപേക്ഷിക്കാം. പ്ലസ്ടുവിന് ഫിസിക്സ് മാത്തമാറ്റിക്സ് എന്നിവ പഠിച്ചിരിക്കണം. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർ ഒന്നാംക്ലാസോടെ ഡിഗ്രി പാസായിരിക്കണം. പ്ലസ്ടുവിന് ഫിസിക്സ് മാത്തമാറ്റിക്സ് എന്നിവ പഠിച്ചിരിക്കണം. കൂടാതെ ഡയറക്ടർ ഓഫ് ഏവിയേഷൻ നൽകുന്ന കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉണ്ടായിരിക്കണം. പത്തുവർഷത്തേക്കാണ് ഷോർട്ട്സർവീസ് നിയമനം 14 വർഷം വരെ നീട്ടിക്കിട്ടിയേക്കാം. ശാരീരിക യോഗ്യത: ഉയരം 157 സെ.മീ (പുരുഷൻ), 152 സെ.മീ (സ്ത്രീ). തൂക്കം ആനുപാതികം.
കാഴ്ചശക്തി: ലോജിസ്റ്റിക്സ്, എഡ്യൂക്കേഷൻ – രണ്ടു കണ്ണുകൾക്കും കുറഞ്ഞത് 6/60, 6/60 കണ്ണട ഉപയോഗിച്ച് 6/6, 6/12 വർണാന്ധതയോ നിശാന്ധതയോ പാടില്ല.എസ്സി 6/9, 6/9, 6/6, 6/6
പ്രായം: എടിസി തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ 1994 ജനുവരി ഒന്നിനും 1998 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതിയും ഉൾപ്പെടെ). പൈലറ്റ്/ഒബ്സേർവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 1995 ജനുവരി രണ്ടിനും 2000 ജനുവരി രണ്ടിനും (രണ്ടു തീയതിയും ഉൾപ്പെടെ).
കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ള 19- 25 വയസ്. 1994 ജനുവരി ഒന്നിനും 2000 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതിയും ഉൾപ്പെടെ).
തെരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാംഗളൂർ, ഭോപ്പാൽ, കോയന്പത്തൂർ എന്നിവിടങ്ങളിൽ നടത്തുന്ന എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ, ഡിസ്കഷൻ ടെസ്റ്റ് എന്നിവയുണ്ട്. സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയുൾപ്പെട്ടതാണ് രണ്ടാം ഘട്ടം. തുടർന്നു വൈദ്യപരിശോധന. ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിനു പങ്കെടുക്കുന്നവർക്കു തേർഡ് എസി യാത്രാബത്ത നൽകും. സബ്-ലഫ്റ്റനന്റ് റാങ്കിലായിരിക്കും തുടക്കം.
അപേക്ഷിക്കേണ്ട വിധം: ഓണ്ലൈനായി അപേക്ഷ സമർപ്പിക്കണം. ഇതിനു ശേഷം ലഭിക്കുന്ന സിസ്റ്റം ജനറേറ്റഡ് അപേക്ഷാ ഫോം പൂരിപ്പിച്ച് മതിയായ രേഖകൾ സഹിതം തപാലിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന വിലാസം- Post Box no. 02. Sarojini Nagar, New Delhi- 110023.
കൂടുതൽ വിവരങ്ങൾക്ക്: https://www.joinindiannavy.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അവസാന തിയതി : സെപ്റ്റംബർ 14