നവോദയ വിദ്യാലയത്തില്‍ ഒഴിവ്
പത്തനംതിട്ട: വെച്ചൂച്ചിറ നവോദയ വിദ്യാലയത്തില്‍ പി.ജി.റ്റി ഇക്കണോമിക്‌സ്, റ്റി.ജി.റ്റി ഇംഗ്ലീഷ്, റ്റി.ജി.റ്റി മലയാളം എന്നിവയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഈ മാസം ഏഴിന് രാവിലെ 10ന് സ്‌കൂളില്‍ നടക്കും.
പി.ജി.റ്റി തസ്തികയില്‍ എംഎ എക്കണോമിക്‌സും ബിഎഡുമാണ് യോഗ്യത. റ്റി.ജി.റ്റി തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബിഎഡുമാണ് യോഗ്യത.
പി.ജി.റ്റി.യ്ക്ക് പ്രതിമാസം 27500 രൂപയും റ്റി.ജി.റ്റി യ്ക്ക് 26250 രൂപയും വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം.