എന്‍.എം.ഡി സിയില്‍ 101 ഒഴിവ്

Share:

നാഷണല്‍ മിനറല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷ൯ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 101 ഒഴിവുകളുണ്ട്.

പരസ്യ വിജ്ഞാപന നമ്പര്‍: 04/2017

മെയിന്‍റനന്‍സ് അസിസ്റ്റന്‍റ് മെക്കാനിക്കല്‍(ട്രെയിനി)-45

യോഗ്യത: വെൽഡിംഗ്/ഫിറ്റിങ്ങ്/മോട്ടോര്‍ മെക്കാനിക്/ഓട്ടോ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ.

മെയിന്‍റനന്‍സ് അസിസ്റ്റന്‍റ് ഇലക്ട്രിക്കല്‍ (ട്രെയിനി)-47

ഇലക്ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐ

അസിസ്റ്റന്‍റ് ഫിസിയോതെറാപ്പിസ്റ്റ് ഗ്രേഡ് III (ട്രെയിനി)-1

യോഗ്യത: ഫിസിയോതെറാപ്പിയിൽ ബിരുദം. 3 വര്‍ഷം പ്രവൃത്തി പരിചയം.

അസിസ്റ്റന്‍റ് ലാബ്‌ ടെക്നീഷ്യന്‍ ഗ്രേഡ് III (ട്രെയിനി)-1

യോഗ്യത: സയന്‍സിൽ ബിരുദവും മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ ലാബ്‌ ടെക്നീഷ്യന്‍ ഡിപ്ലോമയും ബിരുദധാരികള്‍ക്ക് 2 വര്‍ഷവും ഡിപ്ലോമക്കാര്‍ക്ക് 5 വര്‍ഷവും മുന്‍ പരിചയം.

അസിസ്റ്റന്‍റ് ഫാര്‍മസിസ്റ്റ് ഗ്രേഡ് III (ട്രെയിനി)-1

യോഗ്യത: പത്താം ക്ലാസ്/സയന്‍സില്‍ ബിരുദം/ഫാര്‍മസിയിൽ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. ബിരുദധാരികള്‍ക്ക് 3 വര്‍ഷവും പത്താം ക്ലാസ്സുകാര്‍ക്ക് 6 വര്‍ഷവും കമ്പൌണ്ടർ /ഫാര്‍മസിസ്റ്റ് തതികയില്‍ പ്രവൃത്തി പരിചയം.

അസിസ്റ്റന്‍റ് ഡയറ്റീഷ്യ൯ ഗ്രേഡ് III (ട്രെയിനി)-1

യോഗ്യത: ബി.എസ്.സി/ബി.എച്ച്.എസ്.സി ബിരുദവും ഡയറ്റിക്സിൽ ഡിപ്ലോമയും. അല്ലെങ്കില്‍ ന്യുട്രിഷ്യന്‍/ഡയട്ടിക്സ് ബിരുദം. അല്ലെങ്കില്‍ ഫുഡ് & നുട്രീഷ്യനിൽ ബി.എസ്.സി 3 വര്‍ഷം മുന്‍പരിചയം.

എച്ച്.ഇ.എം (മേക്ക്) ഗ്രേഡ് III/എം.സി ഒ ഗ്രേഡ് III (ട്രെയിനി)-5

യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ. ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് അഭിലഷണീയം.

പ്രായം: 2015 മേയ് 8 നു 18 നും 30 നും ഇടയില്‍. ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.സി, എസ്.ടി, വിഭാഗങ്ങള്‍ക്ക് 5 വര്‍ഷത്തെയും ഒ.ബി.സിക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവുണ്ടായിരിക്കും.

എഴുത്ത് പരീക്ഷയുടെയും ട്രേഡ് ടെസ്റ്റിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം: ഓണ്‍ ലൈന്‍ ആയിട്ടും ഓഫ് ലൈന്‍ ആയിട്ടും അപേക്ഷിക്കാം.

ഓണ്‍ ലൈനായി അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.nmdc.co.in

എസ്.സി, എസ് ടി വിഭാഗക്കാരും അംഗ പരിമിതരും വിമുക്ത ഭടരും ഒഴികെ ഉള്ളവര്‍ 150 രൂപ അപേക്ഷാ ഫീസ്‌ അടക്കണം. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നവര്‍ നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കരട്/ക്രെഡിറ്റ് കാര്‍ഡ് സംവിധാനം ഉപയോഗിക്കാം. ഓഫ് ലൈന്‍ ആയി അപേക്ഷിക്കുന്നവര്‍ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്ന എസ്.ബി.ഐ ചെലാന്‍ ഉപയോഗിച്ചാണ് ഫീസ്‌ അടക്കനെടത്. ചെലാന്‍ ഫോമിന്‍റെ അസല്‍ പകര്‍പ്പ് അപേക്ഷയോടൊപ്പം അയക്കണം.

ഓണ്‍ ലൈന്‍ ആയും ഓഫ് ലൈന്‍ ആയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 27

Share: