നെസ്റ്റ് (NEST) പരീക്ഷ: മാര്‍ച്ച് 5 വരെ അപേക്ഷിക്കാം
മികച്ച ദേശീയ സ്ഥാപനങ്ങളിലെ സയന്‍സ് പഠനങ്ങള്‍ക്ക്പ്രവേശനത്തിനായി, നടത്തുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിംഗ് ടെസ്റ്റ് (NEST) പരീക്ഷ ജൂണ്‍ 2 ന്. മാര്‍ച്ച് 5 വരെ അപേക്ഷിക്കാം.
അംഗീകൃത ബോര്‍ഡിൽ നിന്നുമുള്ള പ്ലസ്ടു വിജയമാണ് പ്രവേശനത്തിനു വേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് 60% മാര്‍ക്ക് ഉണ്ടായിരിക്കണം.പട്ടിക വിഭാഗക്കാർക്ക് 55% മതിയാകും.
2018 –ല്‍ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രായം: 1998 ഓഗസ്റ്റ് ഒന്നിന്, അല്ലെങ്കിൽ ശേഷമോ ജനിച്ചവരായിരിക്കണം.പട്ടിക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിൽ 5 വര്‍ഷത്തെ ഇളവ് ലഭിക്കും.
2018 ജൂൺ 2 ന് രാവിലെ 10 മുതൽ 1 വരെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈ൯ പരീക്ഷയാണ് നടത്തുക.
കേരളത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ഇംഗ്ലീഷില്‍ നടത്തുന്ന പരീക്ഷക്ക് 5 ഭാഗങ്ങളിലായി ഒബ്ജക്ടീവ് മാതൃകയിലുള്ള, മള്‍ട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടായിരിക്കും. 30 മാര്‍ക്കുള്ള പൊതുവായ ചോദ്യങ്ങളുള്ളതായിരിക്കും ആദ്യ സെക്ഷന്‍. അസ്ട്രോണമി, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, പരിസ്ഥിഥി ശാസ്ത്രം തുടങ്ങിയ മേഖലകളിലുള്ള സുപ്രധാന നാഴികകല്ലുകൾ എത്ര മാത്രം വിദ്യാര്‍ത്ഥി മനസ്സിലാക്കിയിട്ടുണ്ട് എന്ന് അളക്കുന്ന ചോദ്യങ്ങൾ ഈ ഭാഗത്തില്‍ പ്രതീക്ഷിക്കാം. ഈ ഭാഗത്ത്, ഉത്തരങ്ങള്‍ തെറ്റിയാല്‍ മാര്‍ക്ക് നഷ്ട്ടപെടുന്നതല്ല. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിസ്ക് എന്നീ 4 വിഷയങ്ങളിൽ നിനും 50 മാര്‍ക്ക് വീതം ഉള്ള ചോദ്യങ്ങളായിരിക്കും രണ്ടു മുതല്‍ 5 വരെ ഭാഗങ്ങളില്‍.
ഇതില്‍ എത്ര ഭാഗത്തിൽ നിന്നുമുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാം. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന 3 ഭാഗങ്ങളിലെ മാര്‍ക്കും പരിഗണിച്ചായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുക. ഈ നാല് ഭാഗങ്ങളിൽ, ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തെറ്റിയാൽ മാര്‍ക്ക് നഷ്ടപ്പെടും. ചില ചോദ്യങ്ങള്‍ക്ക് ഒന്നിൽ കൂടുതൽ ശരിയുണ്ടാകം. ഇവിടെ ഒരു തെറ്റായ ഉത്തരവും നല്‍കാതെ എല്ലാ ശരിയുത്തരങ്ങളും രേഖപ്പെടുത്തിയാലെ മാര്‍ക്ക് ലഭിക്കുകയുള്ളൂ.
https://nestexam.in എന്ന വെബ്സൈറ്റിൽ പരീക്ഷയുടെ വിശദമായ സിലബസ് കൊടുത്തിട്ടുണ്ട്. ഈ സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്ന ഇന്‍ഫര്‍മേഷ൯ ബ്രോഷറിലും ലഭിക്കും. മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകളും സൈറ്റിലുണ്ട്. ഓണ്‍ലൈ൯ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായ ശേഷം ടെസ്റ്റ് പരിശീലനത്തിനുള്ള സൗകര്യം വെബ്സൈറ്റില്‍ ലഭ്യമാകും.
https://nestexam.in എന്ന വെബ്സൈറ്റ് വഴി, ഓണ്‍ലൈ൯ ആയി മാര്‍ച്ച് 5 വരെ അപേക്ഷിക്കാം
അപേക്ഷാ ഫീസ്: ജനറല്‍/ഒ.ബി.സി വിഭാഗങ്ങളിലെ ആണ്‍കുട്ടികള്‍ക്ക് 1000 രൂപ. പെണ്‍കുട്ടികള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും 500 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ തുക അടക്കാം
പരീക്ഷക്കു ഹാജരാകുമ്പോൾ അഡ്മിറ്റ് കാര്‍ഡിനൊപ്പം സ്കൂൾ നല്‍കിയിട്ടുള്ള ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡോ മറ്റേതെങ്കിലും അംഗീകൃത ഫോട്ടോ തിരിച്ചറിയൽ കാര്‍ഡോ കൈവശം വെച്ചിരിക്കണം. പരീക്ഷയുടെ ഫലം ജൂൺ 18 ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. നിയമ പ്രകാരമുള്ള സംവരണം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.nestexam.in, www.niser.ac.in, www.cbs.ac.in എന്നീ സൈറ്റുകളിൽ ലഭിക്കും.