കൊച്ചി ഷിപ്പ് യാര്‍ഡിൽ അപ്രന്‍റിസ് ആകാൻ അവസരം

Share:

കേന്ദ്ര സര്‍ക്കാ൪ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിൽ അപ്രന്‍റിസ്ഷിപ്പിന് ബിരുദധാരികള്‍ക്കും ഡിപ്ലോമാക്കാര്‍ക്കും അപേക്ഷിക്കാം. ബിരുദക്കാര്‍ക്ക് 72 ഒഴിവുകളും ഡിപ്ലോമക്കാര്‍ക്ക് 100 ഒഴിവുകളും ഉൾപ്പെടെ 172 പേർക്ക് അവസരം ലഭിക്കും.
പരസ്യ വിജ്ഞാപന നമ്പര്‍: P&A/6(126)/17
കാറ്റഗറി 1-ഗ്രാജുവേറ്റ് അപ്രന്‍റിസ് : ഇലക്ട്രിക്കല്‍-12, മെക്കാനിക്കല്‍-27, ഇലക്ട്രോണിക്സ്-6, സിവില്‍-12, കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷ൯ /ഐ.ടി-8, സേഫ്റ്റി-3, മറൈന്‍-2, നേവല്‍ ആര്‍ക്കിടെക്ച്ചർ & ഷിപ്പ് ബില്‍ഡിംഗ്-2
യോഗ്യത: അനുബന്ധ ട്രേഡില്‍ അംഗീകൃത ബിരുദം.
സ്റ്റൈപ്പന്‍ഡ്: 8000 രൂപ.
കാറ്റഗറി II: ടെക്നീഷ്യന്‍(ഡിപ്ലോമ) : ഇലക്ട്രിക്കല്‍-22, മെക്കാനിക്കല്‍-28, ഇലക്ട്രോണിക്സ്-8, ഇന്‍സ്ട്രുമെന്‍റേഷ൯-7,സിവില്‍-9,-കമ്പ്യൂട്ടര്‍ -6, കൊമേഴ്സ്യല്‍ പ്രാക്ട്രീസ്-20
യോഗ്യത: അനുബന്ധ ട്രേഡില്‍ അംഗീകൃത എന്‍ജിനീയറിങ്ങ് ഡിപ്ലോമ.
സ്റ്റൈപ്പന്‍ഡ്: 7000 രൂപ.
ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി: ഓഗസ്റ്റ് 31
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cohinshipyard.com എന്ന വെബ്സൈറ്റ് കാണുക. അല്ലെങ്കില്‍ 0484-2501823, 2501284 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

Share: