നാല്‍കോയിൽ അംഗപരിമിതര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവ്

Share:

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അംഗ പരിമിതരായ ഉദ്യോഗാര്‍ത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ലബോറട്ടറി അസിസ്റ്റന്‍റ് ഗ്രേഡ് III -4(എസ്.സി,-1, എസ്.ടി-2, ഒ.ബി.സി-1)

യോഗ്യത: കെമിസ്ട്രിയിൽ ബി.എസ്.സി (ഹോണേഴ്സ്), കെമിക്കല്‍/മെറ്റലര്‍ജി മേഖലയില്‍ ഒരു വര്‍ഷം മുന്‍ പരിചയം. പ്രായം: ഒ.ബി.സിക്കാര്‍ക്ക് 48 വയസു വരെയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 50 വയസു വരെയും അപേക്ഷിക്കാം.

ജൂനിയര്‍ അക്കൌണ്ടന്‍റ് ഗ്രേഡ് II-2 (ജനറല്‍-1, എസ്.ടി-1)

യോഗ്യത: ബിരുദം. ഇന്‍റ൪മീഡിയറ്റ് ICWA/ICAI പാസ് സര്‍ട്ടിഫിക്കറ്റ്, 1 വര്‍ഷം മുന്‍ പരിചയം. പ്രായം: ജനറല്‍ വിഭാഗക്കാര്‍ക്ക് 45, എസ്.ടി വിഭാഗക്കാര്‍ക്ക് 50

അസിസ്റ്റന്‍റ് ഗ്രേഡ് III -1(ജനറല്‍)

യോഗ്യത: ബിരുദം. 1 വര്‍ഷം മുന്‍ പരിചയം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. മിനിറ്റില്‍ 30 വാക്ക് ടൈപിംഗ് വേഗം. പ്രായം: 45 വയസ്.

ഫാര്‍മസിസ്റ്റ് ഗ്രേഡ് III – I(ജനറല്‍)

യോഗ്യത: പത്താം ക്ലാസ്/ഹയര്‍ സെക്കണ്ടറി (സയന്‍സ്), ഫാര്‍മസിസ്റ്റ് ഡിപ്ലോമ. ഫാര്‍മസി കൌണ്‍സിലിൽ രജിസ്ട്രേഷ൯, 2 വര്‍ഷം മുന്‍ പരിചയം. പ്രായം: 45 വയസ്.

ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് III (പാതോളജി)-1 (എസ്.സി-1)

യോഗ്യത: പത്താം ക്ലാസ്/ഹയര്‍ സെക്കണ്ടറി (സയന്‍സ്), ലബോറട്ടറി ടെക്നീഷ്യന്‍ ഡിപ്ലോമ. ഒരു വര്‍ഷം മുന്‍പരിചയം.

പ്രായം: 50വയസ്

2017 ഡിസംബർ 31 അടിസ്ഥാനമാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്. എഴുത്ത് പരീക്ഷ/ട്രേഡ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം: വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോമിന്‍റെ മാതൃകയും www.nalcoindia.com എന്ന വെബ്സൈറ്റിൽ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15

Share: