നാഷണൽ ഫെര്‍ട്ടിലൈസേഴ്സിൽ 52 ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . എഞ്ചിനീയർ , മാനേജർ തസ്തികകളിൽ 52 ഒഴിവുകളാണുള്ളത്.
പ്രധാനപ്പെട്ട ഒഴിവുകൾ
1. പ്രൊഡക്ഷൻ – 17 ( എഞ്ചിനീയർ -1 , മാനേജർ – 16 )
യോഗ്യത: കെമിക്കൽ / കെമിക്കൽ ടെക്നോളജി ബി ടെക് / ബി ഇ -തത്തുല്യം
2. മെക്കാനിക്കൽ – 17 ( എഞ്ചിനീയർ -5 , മാനേജർ -12 )
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബി ടെക് / തത്തുല്യം
3. ഇലക്ട്രിക്കൽ – 5 ( എഞ്ചിനീയർ -3 , മാനേജർ- 2 )
യോഗ്യത : ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ബി ടെക് / തത്തുല്യം
4. ഇൻസ്ട്രുമെൻ്റേഷൻ -5 ( എഞ്ചിനീയർ )
യോഗ്യത: ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീറിങ്ങിൽ ബി ടെക് / തത്തുല്യം
5. സിവിൽ (എഞ്ചിനീയർ )
യോഗ്യത: സിവിൽ എഞ്ചിനീറിങ്ങിൽ ബി ടെക് / തത്തുല്യം
6. ഫയര്‍ ആൻഡ് സേഫ്റ്റി ( എഞ്ചിനീയർ)
യോഗ്യത: ഫയർ എഞ്ചിനീറിങ്ങിൽ ബി ടെക് / തത്തുല്യം
7. സീനിയർ കെമിസ്ട് – കെമിക്കൽ ലബോറട്ടറി
യോഗ്യത: കെമിസ്ട്രി ബിരുദാനന്തര ബിരുദം
കൂടുതൽ വിവരങ്ങള്‍ www.nationalfertilizers.com എന്ന വെബ് സൈറ്റിൽ ലഭിക്കും .
വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പ് ഓഫ്ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇത് General Manager (HR), National Fertilizers Limited, A-11, Sector-24, Noida, District Gautam Budh Nagar, Uttar Pradesh-201301 എന്ന വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര് കവറിന് പുറത്ത് വ്യക്തമാക്കണം.
അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ ഓൺലൈൻ പരീക്ഷ നടത്തും. അല്ലെങ്കിൽ അഭിമുഖം വഴിയാവും തിരഞ്ഞെടുപ്പ്.
മേയ് 27വരെ അപേക്ഷ സമര്‍പ്പിക്കാം. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ നിക്കോബാര്‍, ലഡാക്ക്, ഹിമാചൽ പ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികൾ ജൂൺ മൂന്നിനുള്ളിൽ അപേക്ഷ സമര്‍പ്പിച്ചാൽ മതിയാകും.