നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഗ്രിക്കള്‍ച്ചറല്‍ അപ്രന്‍റിസ്

287
0
Share:
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ അഗ്രിക്കള്‍ച്ചറല്‍ അപ്രന്‍റിസ്ഷിപ്പിന് അവസരം.
ഒഴിവുകള്‍: 25

രണ്ടു വര്‍ഷത്തേക്കാണ് പരിശീലനം. ആദ്യ വര്ഷം 40000 രൂപയും രണ്ടാം വര്ഷം 450000 രൂപയും സ്റ്റൈപ്പണ്ടായി ലഭിക്കും.
കൂടാതെ മറ്റ് മെഡിക്കല്‍ ആനുകൂല്യങ്ങളും ഉണ്ടാകും.

യോഗ്യത: അഗ്രിക്കള്‍ച്ചര്‍ സയന്‍സ്, അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിംഗ്. ഫോറസ്ട്രി, ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്നിവയില്‍ ഒന്നില്‍ ബിരുദം.

ബിരുദ തലത്തിലോ, ബിരുദാനന്തര ബിരുദ തലത്തിലോ 60% മാര്‍ക്ക് ഉണ്ടായിരിക്കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഇതില്‍ 5% ഇളവ് ലഭിക്കും.

പ്രായം: 21-നും 30 നും ഇടയില്‍.

ഒ.ബി.സി ക്കാര്‍ക്ക് 3 വര്‍ഷത്തെയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും വയസ്സിളവ്‌ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.nationalinsuranceindia.com എന്ന വെബ് സൈറ്റില്‍
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 8

Share: