കലാപരിശീലകർ:  അപേക്ഷ ക്ഷണിച്ചു

222
0
Share:

പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഗവ.എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് കലാപരിശീലനം ( ചിത്ര രചന, സംഗീതം ) നല്‍കുന്നതിന് അടിസ്ഥാന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഒക്ടോബര്‍ നാലിന് വൈകിട്ട് നാല് വരെ പ്രമാടം ഗവ.എല്‍പി സ്‌കൂളില്‍ സ്വീകരിക്കും.

കൂടിക്കാഴ്ച ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് പ്രമാടം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.

പ്രമാടം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.

ഫോണ്‍ : 0468 2335340, 9497228170

Share: