മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍

226
0
Share:

കൊച്ചി: സാമൂഹ്യനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം തേവരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ:വൃദ്ധസദനത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ (മൂന്ന് ഒഴിവ്), യോഗ്യത എട്ടാം ക്ലാസ് ജയിച്ചിരിക്കണം. പ്രായം 45 വയസ് വരെ. ശമ്പളം 13,500 രൂപ. നഴ്‌സ് (രണ്ട് ഒഴിവ്) യോഗ്യത പ്ലസ് ടു, ജി.എന്‍.എം ശമ്പളം 18000.

വയോജനങ്ങളെ പരിചരിച്ച് സംരക്ഷിക്കുന്നതിന് താത്പര്യമുളളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും തിരിച്ചറിയല്‍ രേഖയും സഹിതം സപ്തംബര്‍ 25 ന് രാവിലെ 11-ന് തേവരഫെറിയില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ഡേജ് ഹോമില്‍ നടത്തുന്ന വാക്-എന്‍-ഇന്റര്‍വ്യൂവിന് എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Share: