ഗ്രാമീണ ഗവേഷക സംഗമം : അപേക്ഷ ക്ഷണിച്ചു

Share:

ഈ വര്‍ഷത്തെ ഗ്രാമീണ ഗവേഷക സംഗമം (RIM-2018) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയവും സംയുക്തമായി കല്പറ്റയിലെ സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്നു.
ഗ്രാമീണ ഗവേഷകരുടെ വാണിജ്യ പ്രാധാന്യമുളളതും ഗ്രാമീണ വികസനത്തിന് ഉതകുന്നതുമായ ഉത്പന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രദര്‍ശനവും മത്സരവും ഗ്രാമീണ ഗവേഷക സംഗമം 2018 ല്‍ ഉണ്ടാകും. മികച്ച ഗവേഷകര്‍ക്ക് ഇന്നവേഷന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡുകളും കൂടാതെ പ്രത്യേക സമ്മാനങ്ങളും നല്‍കുന്നതായിരിക്കും. കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ ഗ്രാമീണ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും പ്രസ്തുത വിഷയത്തിലേക്ക് അഭിരുചി വളര്‍ത്താനുമായി അവര്‍ വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും മത്സരവും നടത്തുന്നുണ്ട്. അതിന് പ്രത്യേക പുരസ്‌കാരങ്ങളും അവര്‍ക്ക് നല്‍കുന്നതായിരിക്കും.
ഗ്രാമീണ ഗവേഷകര്‍ക്ക് ഉതകുന്ന രിതിയില്‍ വിദഗ്ധരുമായി സംവദിക്കാനുളള അവസരവും, ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാറുകളും ഉണ്ടായിരിക്കുന്നതാണ്. മറ്റു ജില്ലകളില്‍ നിന്നു രജിസ്റ്റര്‍ ചെയ്യുന്ന ഗവേഷകര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതുമായിരിക്കും.
പങ്കെടുക്കാന്‍ താത്പര്യമുളള ഗ്രാമീണ ഗവേഷകര്‍ 2018 ഏപ്രില്‍ 20നു മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനുമായി വെബ്‌സൈറ്റ് (www.kscste.kerala.gov.in, www.mssrfcabc.res.in) സന്ദര്‍ശിക്കുകയോ ഫോണ്‍ ( 0471 2548230, 0471 2548231, 9496205785)നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Share: