മത്സ്യഫെഡില്‍ നിയമനം

Share:

കോഴിക്കോട്: മത്സ്യഫെഡില്‍ ഓണ്‍ലൈന്‍ മത്സ്യവിപണനം നടത്തുന്നതിന് ഇ- കൊമേഴ്‌സ് അസിസ്റ്റൻറ്, ഡെലിവറി ബോയ്, കട്ടര്‍, ക്ലീനര്‍ തസ്തികകളിലേക്ക് പ്രാദേശികാടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.

യോ​ഗ്യത: ഇ- കൊമേഴ്‌സ് അസിസ്റ്റൻറ്- സയൻസ് വിഷയത്തിൽ ​ബിരുദം (ഫിഷറീസിൽ മുൻ​ഗണന), കംപ്യൂട്ടർ പരിജ്ഞാനം.

ഡെലിവറി ബോയ്- എസ്.എസ്.എൽ.സി, ഇരുചക്ര വാഹനവും അം​ഗീകൃത ലൈസൻസും, സ്മാർട്ട് ഫോൺ നിർബന്ധം.

കട്ടര്‍- കട്ടർ ജോലിയിൽ പ്രാവീണ്യം.

ക്ലീനര്‍- ക്ലീനർ ജോലിയിൽ പ്രാവീണ്യം.

നിശ്ചിത യോ​ഗ്യതയുള്ളവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 20 ന് കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനു സമീപമുള്ള മത്സ്യഫെഡ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

ഫോണ്‍: 0495 2380344.

Share: