മെട്രിക്, നോണ്‍ മെട്രിക് ട്രേഡുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Share:

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.റ്റി.ഐ കളിലെ വിവിധ മെട്രിക് നോണ്‍ മെട്രിക് ട്രേഡുകളിലേക്ക് 2018-19 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറങ്ങള്‍ വകുപ്പിന്റെ ഐ.റ്റി.ഐ കളില്‍ സൗജന്യമായി ലഭിക്കും.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 80 ശതമാനവും പട്ടികവര്‍ഗ്ഗത്തിന് പത്ത് ശതമാനവും മറ്റ് വിഭാഗത്തിന് പത്ത് ശതമാനവുമാണ് സീറ്റുകള്‍.  പൂരിപ്പിച്ച അപേക്ഷാ പ്രവേശനം ആഗ്രഹിക്കുന്ന ഐ.റ്റി,ഐ ട്രയിനിംഗ് സൂപ്രണ്ടുമാര്‍ക്ക് 25 വൈകുന്നേരം അഞ്ചിനു മുമ്പ് ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ ദക്ഷിണമേഖലാ ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, അയ്യന്‍കാളി ഭവന്‍, വെള്ളയമ്പലം, കവടിയാര്‍ പിഒ., തിരുവനന്തപുരം, ഫോണ്‍ 0471 – 2316680, ഉത്തരമേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, പട്ടികജാതി വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, ഫോണ്‍ : 0495 – 2371451, ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എസ്.സി പ്രൊമോട്ടര്‍ എന്നിവരില്‍ നിന്നും ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 25.

Share: