വനിതാ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് സഹായഹസ്തം

174
0
Share:

കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം വനിതാ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് സഹായ ഹസ്തം പദ്ധതി നടപ്പിലാക്കുന്നു. 18 നും 60 നും ഇടയില്‍ പ്രായമുള്ള അഞ്ചു വനിതകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകള്‍ക്ക് ഉത്പാദന സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതി തുകയുടെ 85 ശതമാനമോ പരമാവധി മൂന്നു ലക്ഷം രൂപയോ സബ്‌സിഡി നല്‍കും.
ധനകാര്യ സ്ഥാപനം മുഖേന ജില്ലാ പഞ്ചായത്താണ് സബ്‌സിഡി നല്‍കുക.

സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ള ജില്ലാ പഞ്ചായത്ത് പരിധിയിലെ ബി പി എല്‍ സംരംഭകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്തംബര്‍ 30 നകം ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ക്ക് 9446108519 നമ്പരില്‍ ബന്ധപ്പെടാം.

Share: