മെഡിക്കല്‍ ഓഫീസർ ഒഴിവ്

Share:

കൊല്ലം : അച്ചന്‍കോവില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ബി എ എം എസ് ഡിഗ്രിയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിൻറെ എ ക്ലാസ് രജിസ്‌ട്രേഷനുമാണ് യോഗ്യത.
പ്രായപരിധി: 18-38 വയസ്.
സംവരണ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടാകും.
ശമ്പളം: പ്രതിദിനം 1455 പ്രകാരം പ്രതിമാസം പരമാവധി 39285 രൂപ.
താത്പര്യമുള്ളവര്‍ അസല്‍ രേഖകളും പകര്‍പ്പും സഹിതം ഏപ്രില്‍ 26ന് രാവിലെ 10.30ന് ആശ്രാമത്തുള്ള ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇൻറര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0474 2763044.

Share: