മെഡിക്കല്‍ ഓഫീസര്‍ നിയമനം

Share:

ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പില്‍ കോഴിക്കോട്, എറണാകുളം, കൊല്ലം മേഖലാ ഓഫീസുകളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് രണ്ടിന് രാവിലെ 11 ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടറുടെ കുമാരപുരത്തെ (സുരക്ഷാ ഭവന്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം -11) കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

എം.ബി.ബി.എസും നിലവിലുള്ള രജിസ്‌ട്രേഷനുമാണ് യോഗ്യത. വ്യവസായിക ആരോഗ്യത്തിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അഭിലഷണീയം).

ശമ്പളം: 54,200 രൂപ.

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തെണം.

ഫോണ്‍: 0471 2441597

Share: