റിസോഴ്‌സ് പേഴ്‌സൺ നിയമനം

Share:

ആലപ്പുഴ : പി.എം.എഫ്.എം.ഇ. പദ്ധതിയിലേക്ക് ജില്ലാതല റിസോഴ്‌സ് പേഴ്‌സണെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും ഭക്ഷ്യസംസ്‌കരണം, വ്യവസായ പദ്ധതി നിർവ്വഹണം എന്നിവയുമായി ബന്ധപ്പെട്ട് മുൻ പരിചയമുള്ള ബാങ്കുകൾ, സർക്കാർ വകുപ്പുകൾ, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം.

ബയോഡേറ്റ, ആധാറിൻറെ പകർപ്പ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ gndicalp@gmail.com എന്ന ഇ-മെയിൽ മുഖേനയോ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ഏപ്രിൽ 30 നകം നൽകണം.

ഫോൺ: 0477 2251272, 9400897551.

Share: