മെഡിക്കല്‍ ഓഫീസര്‍

Share:

തൃശൂർ : ചാലക്കുടി ട്രൈബല്‍ ഡെവലപ്മെൻറ് ഓഫീസിന് കീഴില്‍ മലക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കില്‍ 2023 – 24 സാമ്പത്തിക വര്‍ഷം മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് നവംബര്‍ 4 രാവിലെ 10.30 ന് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇൻറര്‍വ്യൂവില്‍ പങ്കെടുക്കാം.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും തൊഴിലില്‍ മുന്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.
ഫോണ്‍: 0480 2706100.

Share: