കൗൺസിലർ ഒഴിവ്

Share:

എറണാകുളം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ കീഴ്മാട് പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിന് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗൈനക്കോളജി/ സോഷ്യൽ വർക്ക്/ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രവർത്തന പരിചയമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ വെള്ള കടലാസിൽ പൂരിപ്പിച്ച അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 26 രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

Share: