മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
കണ്ണൂർ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പ്രസൂതിതന്ത്ര യൂണിറ്റില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രസൂതി തന്ത്ര/സ്ത്രീരോഗ എം എസ്/എം ഡി. താല്‍പര്യമുള്ളവര്‍ 17 ന് രാവിലെ 11 മണിക്ക് ഭാരതീയ ചികിത്സാ വകുപ്പ് സിവില്‍ സ്റ്റേഷനിലുള്ള അഡീഷണല്‍ ബ്ലോക്ക് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
ഫോണ്‍: 0497 2700911.