മെഡിക്കല്‍ ഓഫീസര്‍ നിയമനം
മലപ്പുറം: ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിൻറെ അധികാര പരിധിയിലുള്ള സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നതിനായി ബി.എച്ച്.എം.എസ് ബിരുദവും തൊഴില്‍ പ്രാവീണ്യവുമുള്ള ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് തയാറാക്കുന്നു.
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം മെയ് 16-ന് വൈകീട്ട് 4.30ന് മുമ്പായി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.