മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് ഒഴിവ്

Share:

പത്തനംതിട്ട: കൊറ്റനാട് ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയൂഷ് മിഷന്‍ അനുവദിച്ച ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ അംഗീകൃത ബിഎച്ച്എംഎസ്/ ഡിഎച്ച്എംഎസും ഫാര്‍മിസിസ്റ്റിന് എന്‍സിപി/സിസിപിയുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ അടൂര്‍ റവന്യു ടവറിലുള്ള ജില്ലാ ഹോമിയോ മെഡിക്കലാഫീസില്‍  ഡിസംബർ 19ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് രാവിലെ 10നും മെഡിക്കല്‍ ഓഫീസര്‍ തസ്തകയിലേക്ക് 11നുമാണ് കൂടിക്കാഴ്ച.

Share: