മെഡിക്കല്‍ ഓഡിറ്റര്‍: ഇൻറര്‍വ്യൂ 3 ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് (കാസ്പ്) കീഴില്‍ മെഡിക്കല്‍ ഓഡിറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്.
യോഗ്യത: ജിഎന്‍എം, ബി എസ് സി നഴ്‌സിങ്ങ്/എം എസ് സി നഴ്‌സിങ്ങ്, നഴ്‌സിങ്ങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. കാസ്പിനു കീഴില്‍ ഒരു വര്‍ഷത്തെ മെഡിക്കല്‍ ഓഡിറ്റര്‍ തസ്തികയിലുള്ള ജോലി പരിചയം അഭികാമ്യം .
ദിവസവേതനം: 760 രൂപ
നിയമന കാലാവധി 360 ദിവസം.
ഇൻറര്‍വ്യൂ ഡിസംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിൻറ ചേംബറില്‍. ഫോണ്‍: 0495-2350055, 2357457.