മെഡിക്കൽ ഓഫീസർ ഒഴിവ്
ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ഇൻഷൂറൻസ് മെഡിക്കൽ സർവീസസ് വകുപ്പിനു കീഴിലുള്ള വിവിധ ഇ എസ് ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു.
പ്രതിമാസ ശമ്പളം 57525 രൂപ.
ഒഴിവുകളിലേക്ക് മെയ് 10, 11 തിയ്യതികളിൽ ഇൻ്റർവ്യൂ നടത്തും.
എം ബി ബി എസ് ഡിഗ്രിയും ടി സി എം സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ rddcz.ims@kerala.gov.in എന്ന ഇ-മെയിലിലേക്ക് വിശദമായ ബയോഡാറ്റ മെയ് 6 നു വൈകീട്ട് 5 മണിക്ക് മുൻപായി അയക്കണം.
സി എഫ് എൽ ടി സി സ്പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിക്കാൻ സാധ്യതയുള്ളതിനാൽ താൽപ്പര്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.