ഡോക്ടർമാരുടെ ഒഴിവ്

Share:

തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഡിസ്‌പെൻസറികളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ (പരമാവധി ഒരു വർഷം) നിയമിക്കുന്നതിന് മാർച്ച് 18ന് രാവിലെ ഒൻപതു മുതൽ നാലുമണിവരെ വാക്ക് ഇൻ ഇൻ റ ർവ്യൂ നടത്തുന്നു.
എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി കൊല്ലം പോളയത്തോട് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാകണം.
ഫോൺ: 0474-2742341
Email : cru@kerala.gov.in

Share: