മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ് : 16 ഒഴിവുകൾ
ഭാരത് ഇലക്ട്രോണിക്സിന്റെ ബംഗളൂരു യൂണിറ്റിൽ സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ് എൻജിനിയറിംഗ് ട്രെയിനി എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 16 ഒഴിവുകലാണുള്ളത്.
സീനിയർ മെഡിക്കൽ ഓഫീസർ: രണ്ട് ഒഴിവ്.
യോഗ്യത: എംബിബിഎസ്, എംഡി (ജനറൽ മെഡിസിൻ).
മെഡിക്കൽ ഓഫീസർ: ഒരു ഒഴിവ്.
യോഗ്യത: എംബിബിഎസ്, Otorhinolaryngology യിൽ ഡിപ്ലോമ.
മെഡിക്കൽ ഓഫീസർ: രണ്ട് ഒഴിവ്.
യോഗ്യത: എംബിബിഎസ്, പ്രമുഖ ഹോസ്പിറ്റലിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
സ്റ്റാഫ് നഴ്സ് (വനിതകൾ): രണ്ട് ഒഴിവ്.
യോഗ്യത: എസ്എസ്എൽസി, ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറിയിൽ ഡിപ്ലോമ. സ്റ്റാഫ് നഴ്സ് രജിസ്ട്രേഷൻ. പ്രമുഖ ഹോസ്പിറ്റലിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
എൻജിനിയറിംഗ് അസിസ്റ്റന്റ് ട്രെയിനി: ഇലക്ട്രോണിക്സ്- രണ്ട്, മെക്കാനിക്കൽ- നാല്, ഇലക്ട്രിക്കൽ- മൂന്ന്.
യോഗ്യത: മൂന്നു വർഷത്തെ എൻജിനിയറിംഗ് ഡിപ്ലോമ.
അപേക്ഷാ ഫീസ്: സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ തസ്തികകൾക്ക് 500 രൂപ. എൻജിനിയറിംഗ് ട്രെയിനി, സ്റ്റാഫ് നഴ്സ് തസ്തികകൾക്ക് 300 രൂപ.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.bel-india.in