സൈക്യാട്രിസ്റ്റ് , മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ; അഭിമുഖം 12ന്

Share:
കൊല്ലം : ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി നെടുങ്ങോലം താലൂക്കാശുപത്രിയില്‍ ആരംഭിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 12ന് രാവിലെ 10 ന് നടക്കും.
സൈക്യാട്രിസ്റ്റ് – യോഗ്യത: എം.ബി.ബി.എസ്, എം.ഡി/ഡി.പി.എം/ഡി.എന്‍.ബി, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍.
മെഡിക്കല്‍ ഓഫീസര്‍ – എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍. സൈക്യാട്രി പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് – എം. ഫില്‍/ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി.ഡി.സി.പി, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍.
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ – എം. ഫില്‍/സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ പി.ജി.ഡി.പി.എസ്.ഡബ്ല്യൂ.
നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും, തിരിച്ചറിയല്‍ രേഖയുമായി കൊല്ലം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (അലോപ്പതി) അഭിമുഖത്തിനായി എത്തണം.
Share: