എം.ബി.എ ഗ്രൂപ്പ് ഡിസ്‌കഷന്‍ & ഇൻറര്‍വ്യൂ

Share:

എറണാകുളം: കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെൻറ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ആൻറ് ടെക്‌നോളജി (ഐ.എം.ടി) പുന്നപ്രയില്‍ 2023 – 2025 വര്‍ഷത്തേക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേയ്ക്ക് അഡ്മിഷന്‍ നടത്തുന്നതിൻറെ ഭാഗമായി മെയ് ഒമ്പതിന് രാവിലെ 10 ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് ഡിസ്‌കഷനും ഇൻറ്ര്‍വ്യൂവും നടത്തും.
50 ശതമാനം മാര്‍ക്കോടെ ഡിഗ്രി പരീക്ഷ പാസായവര്‍ക്കും (എസ്.സി/എസ്.ടി ക്ക് 40 ശതമാനം മാര്‍ക്ക്, എസ്.ഇ.ബി.സി/ഒ.ബി.സിക്ക് 48 ശതമാനം മാര്‍ക്ക്), അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും,
കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് ഉള്ളവരും, അതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. വിലാസം – ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ആൻറ് ടെക്‌നോളജി പുന്നപ് അക്ഷര നഗരി, വാടയ്ക്കല്‍ പി. ഒ, ആലപ്പുഴ – 688003, ഫോണ്‍ 0477 2267602. 9188067601, 9746125234, 9747272045, 9526118960, www.imtpunnapra.org

Share: