എം.ബി.എ, ബി.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സ്

Share:

കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സ്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇ. യുടെയും അംഗീകാരമുള്ള കോഴ്‌സിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും കെ മാറ്റ്/സി മാറ്റ് യോഗ്യതയും വേണം. അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവുമുള്ള കോഴ്‌സിൽ പ്ലെയിസ്‌മെന്റ് സൗകര്യവുമുണ്ട്. വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org ഫോൺ: 9446529467, 0471-2329539, 2327707.

കിറ്റ്‌സിൽ ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ് കോഴ്‌സ്) 

കിറ്റ്‌സിൽ ബി.ബി.എ. (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സിൽ അപേക്ഷിക്കാം.

കേരള സർവകലാശാലയുടെ കീഴിൽ നടത്തുന്ന കോഴ്‌സിൽ പ്രവേശനത്തിന് താത്പര്യമുള്ളവർ www.keralauniversity.ac.in ൽ അപേക്ഷ നൽകണം. മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന് താത്പര്യമുള്ളവർ www.kittsedu.org യിൽ അപേക്ഷിക്കണം. സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും.

ഫോൺ: 0471-2327707, 9446529467.

Share: