ബി.ബി.എ : പഠിക്കുന്നവര്‍ക്ക് സ്റ്റൈപ്പന്‍ഡ്

Share:

മഹാരാഷ്ട്ര നോളജ് കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (സർവീസ് മാനേജ്മെന്റ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു വിജയിച്ചവർക്ക് കോഴ്സിന് പ്രവേശനം നേടാം. പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും. വിദ്യാർഥി ചെയ്യുന്ന ജോലിക്ക് സ്റ്റൈപ്പൻഡും ലഭിക്കും.

മൂന്നുവർഷത്തെ ദൈർഘ്യമുള്ള കോഴ്സിലേക്ക് എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റും കമ്പനികളിൽ നിന്ന് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ലഭിക്കും.

ജൂൺ 10 വരെ അപേക്ഷ സമർപ്പിക്കാം. ജൂൺ 14-നാകും പ്രവേശന പരീക്ഷ.
ഓൺലൈനിലൂടെയാണ് വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ ലഭിക്കുക.

വിശദ വിവരങ്ങൾ http://ignou.ac.in/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Tagsbba
Share: