മേട്രൺ കം റസിഡൻറ് ട്യൂട്ടർ നിയമനം

കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ അഴീക്കോട്ടുള്ള പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ കുട്ടികളുടെ രാത്രികാല പഠന മേൽനോട്ടത്തിനായി മേട്രൺ കം റസിഡൻറ് ട്യൂട്ടറെ നിയമിക്കുന്നു.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡും യോഗ്യതയുള്ളവർക്ക് ഫെബ്രുവരി 14ന് വൈകിട്ട് 2.30ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.