മേട്രൺ കം റസിഡണ്ട് ട്യൂട്ടർ
കോഴിക്കോട്: ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനു കീഴിൽ അഴിയൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് രാത്രികാല പഠന മേൽനോട്ട ചുമതല കൾക്കായി മേട്രൺ കം റസിഡണ്ട് ട്യൂട്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാക്കളാണ് അപേക്ഷിക്കേണ്ടത്. ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിൽ നിന്നുള്ള വരെ പരിഗണിക്കും.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും ബിഎഡും .
നിയമനം 2025 മാർച്ച് വരെ.
പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിയമിക്കപ്പെടുന്ന മേട്രൺ കം റസിഡണ്ട് ട്യൂട്ടറുടെ പ്രവൃത്തിസമയം വൈകിട്ട് 4 മുതൽ രാവിലെ എട്ടു വരെ ആയിരിക്കും.
വേതനം: പ്രതിമാസം 12,000 രൂപ .
വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, എസ്എസ്എൽസി ബുക്ക്, ജാതി സർട്ടിഫിക്കറ്റ്, മുൻപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഡിസംബർ 5ന് രാവിലെ 10.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം.
ഫോൺ: 0495-2370379.