മേട്രൺ കം റസിഡൻറ് ട്യൂട്ടർ

കോട്ടയം: പട്ടികജാതി വികസന വകുപ്പിൻറെ കീഴിൽ, കോട്ടയം ജില്ലയിൽ വൈക്കം, പാലാ, പള്ളം എന്നീ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുടെ പരിധിയിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥിനികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ കം റസിഡൻറ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അർഹരായ പട്ടികജാതി യുവതികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
(പട്ടികജാതിക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെയും പരിഗണിക്കും)
അപേക്ഷകർ ബിരുദവും ബിഎഡും ഉള്ളവരാകണം.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതകളുടെയും, ജാതി സർട്ടിഫിക്കറ്റിന്റെയും പകർപ്പുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ കോട്ടയം എന്ന വിലാസത്തിൽ ഒക്‌ടോബർ പത്തിനുമുമ്പ് അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0481-2562503