മാനേജര്‍ തസ്തികയില്‍ ഒഴിവ്
കോട്ടയം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ തുറന്ന വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള മാനേജര്‍ (പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവുണ്ട്.
യോഗ്യത: എം.ബി.എ (എച്ച്.ആര്‍)/എം.എസ്.ഡബ്ല്യു .
പ്രവൃത്തി പരിചയം: മൂന്ന് മുതല്‍ അഞ്ച് വര്‍ഷം
ശമ്പളം : 12,930-20250 രൂപ
പ്രായം: 18-41 വയസിന് ഇടയിൽ . (നിയമാനുസൃത വയസിളവ് ബാധകം)
നിശ്ചിത യോഗ്യതയുള്ള തുറന്ന വിഭാഗത്തില്‍പ്പെട്ട തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 19 ന് മുന്‍പ് ബന്ധപ്പെട്ട പ്രെഫഷണല്‍ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലായ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.
നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തണം.