മലയാളം, തെറ്റില്ലാതെ

മലയാള ഭാഷ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകാനിടയുള്ള തെറ്റുകളെക്കുറിച്ചു മലയാളത്തിൽ ആദ്യമായി ഒരു പ്രസിദ്ധീകരണം ഒരു പരമ്പര ആരംഭിക്കുന്നത് ‘കരിയർ മാഗസിൻ ‘ ആണ്.
ഭാഷ ഉപയോഗിക്കുമ്പോൾ മിക്കവർക്കും തെറ്റാറുണ്ട് .എന്നാൽ തെറ്റുകൾ ഏതെല്ലാമെന്ന് അവരറിയുന്നില്ല. മറ്റാരെങ്കിലും ചൂണ്ടിക്കാണിക്കാത്തിടത്തോളം ആ തെറ്റുകൾ ജീവിതാവസാനം വരെ തുടരുകതന്നെ ചെയ്യും.
ഏതെങ്കിലും ഒരു പ്രയോഗം തെറ്റോ ശരിയോ എന്നു സംശയിക്കുന്നവരും തെറ്റാണന്നറിഞ്ഞാൽത്തന്നെ എങ്ങനെ തിരുത്തണമെന്നറിയാത്തവരും ഉണ്ട്.
മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന പല യുവാക്കൾക്കും മാതൃഭാഷ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിഞ്ഞുകൂടാ.
ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോഴത്തെ സ്ഥിതിയും മറിച്ചല്ല.
ഇവർക്കെല്ലാം വേണ്ടി ഭാഷാപണ്ഡിതനും പ്രശസ്ത സാഹിത്യകാരനുമായ പ്രൊഫ. പന്മന രാമചന്ദ്രൻ നായർ എഴുതിയ ‘തെറ്റില്ലാത്ത മലയാളം’ വീണ്ടും പ്രസിദ്ധീകരിക്കുന്നു.
1986 സെപ്റ്റംബർ മുതൽ പത്തുവര്‍ഷം കരിയർ മാഗസിൻ വായനക്കാരുടെ ഭാഷാപരമായ സംശയങ്ങള്‍ പരിഹരിക്കാനായി ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തിരുന്ന പ്രസിദ്ധ ഭാഷാപണ്ഡിതനും സാഹിത്യകാരനും അദ്ധ്യാപക ശ്രേഷ്ഠനുമാണ് പ്രൊഫ: പത്മന രാമചന്ദ്രന്‍ നായർ.
തിരുവനന്തപുരം യുണിവേഴ്സിടി കോളേജിൽ മലയാള വിഭാഗം അധ്യക്ഷൻ ആയിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി , കേരള സർവകലാശാല സെനറ്റ് ,കേരള കലാമണ്ഡലം എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട് .