അദ്ധ്യപക നിയമനം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ നിലവിലുളള എഫ്.ഐ.പി സബ്റ്റിറ്റിയൂട്ട് അദ്ധ്യപക നിയമനത്തിന് യു.ജി.സി നിബന്ധനകള്‍ പ്രകാരം അതത് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ അദ്ധ്യാപക നിയമനത്തിനുളള യോഗ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ജനുവരി 25-ന് രാവിലെ 11-ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.