കരകൗശല തൊഴിലാളികൾക്ക് സ്വയം തൊഴിൽ വായ്പ

340
0
Share:

കേരളകരകൗശല വികസന കോർപ്പറേഷൻ കരകൗശലതൊഴിലാളികൾക്കുളള വായ്പാപദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കരകൗശല മേഖലയുമായി ബന്ധപ്പെട്ടയാളാകണം. വുഡ് ടെക്‌നോളജി, ഫൈൻ ആർട്‌സ് ബിരുദധാരികൾക്കും അപേക്ഷിക്കാം.

പ്രായം 18-55. വാർഷിക വരുമാനം ഗ്രാമ, നഗര പരിധിയിൽ പരമാവധി 3,00,000 രൂപയ്ക്ക് താഴെയായിരിക്കണം.

വായ്പാ കാലാവധി അഞ്ചു വർഷം പലിശ നിരക്ക് ആറ് ശതമാനം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും കേരള കരകൗശല വികസന കോർപ്പറേഷൻ, പ്രസ്സ്‌ക്ലബ് റോഡ്, എസ്.എം.എസ്.എം. ഇൻസ്റ്റിറ്റ്യൂട്ട് കോമ്പൗണ്ട്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ഫോൺ:0471-2331358, 2778400

Share: