പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിക്ക് അപേക്ഷിക്കാം

Share:

പത്തനംതിട്ട: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വഴി നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി (പിഎംഇജിപി)യില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാം.

ബാങ്കുകളില്‍ നിന്നും 25 ലക്ഷം രൂപ വരെ വായ്പയും പദ്ധതി ചെലവിന്റെ 35 ശതമാനം വരെ ഗവണ്‍മെന്റ് സബ്‌സിഡിയും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് യൂണിറ്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ വരെ 15 ശതമാനം സബ്‌സിഡിയോടെ വായ്പ അനുവദിക്കും. ഇതു സംബന്ധിച്ച ബോധവത്ക്കരണ ക്യാമ്പ് നാളെ (ഡിസം.1) രാവിലെ 11ന് ഇലന്തൂര്‍ വൈഎംസിഎ ഹാളില്‍ നടക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 30/11/2018  വൈകിട്ട് മൂന്നിന് മുമ്പ് ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നേരിട്ടോ 0468 2362070 എന്ന നമ്പരിലൂടെയോ രജിസ്റ്റര്‍ ചെയ്യണം.

Share: