എ​ല്‍​എ​ല്‍​ബി​ക്കാ​ര്‍​ക്ക് ക​ര​സേ​ന​യി​ല്‍ അ​വ​സ​രം

150
0
Share:

ക​ര​സേ​ന​യി​ൽ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​റാ​കാൻ നി​യ​മ​ബി​രു​ദ​ധാ​രി​ക​ൾ​ക്കു അവസരം . ജെ​ഐ​ജി എ​ൻ​ട്രി സ്കീം 33-ാം ​ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ​ഡ് (എ​ൻ​ടി) കോ​ഴ്സി​ലാ​ണ് അ​വ​സ​രം.

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.​ ജ​ഡ്ജ്, അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ല​ഫ്റ്റ​ന​ന്‍റ് റാ​ങ്കി​ലാ​യി​രി​ക്കും നി​യ​മ​നം.
ഒ​ഴി​വ്: 8 (പു​രു​ഷ​ൻ 4, സ്ത്രീ-4). ​
പ്രാ​യം: 2024 ജൂ​ലൈ ഒ​ന്നി​ന് 21-27.

യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​ൽ​എ​ൽ​ബി ബി​രു​ദം (3 വ​ർ​ഷം/5 വ​ർ​ഷം). അ​പേ​ക്ഷ​ക​ർ ബാ​ർ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ/​സ്റ്റേ​റ്റ് ര​ജി​സ്ട്രേ​ഷ​നു യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ​വി​നു ക്ഷ​ണി​ക്കും.

ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.
ചെ​ന്നൈ ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യി​ൽ 49 ആ​ഴ്ച പ​രി​ശീ​ല​നം.
ഓ​ണ്‍​ലൈ​നാ​യി അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി: ന​വം​ബ​ർ 28
കൂടുതൽ അറിയാൻ : www.joinindianarmy.nic.in

Tagsllb
Share: