ലൈബ്രേറിയന്‍ നിയമനം
തൃശൂര്‍: ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെൻറ് ഓഫീസിൻറെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു.
സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്പര്യമുള്ള വനിതകള്‍ക്കാണ് അവസരം.
യോഗ്യത- ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം.
പ്രതിമാസ വേതനം: 22000 രൂപ.
വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ജൂണ്‍ 28 നകം ട്രൈബല്‍ ഡെവലപ്‌മെൻറ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെൻറ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി- 680307 വിലാസത്തില്‍ ലഭ്യമാക്കണം.
ഫോണ്‍: 0480 2706100.