എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനം നവംബറില്‍ പ്രസിദ്ധീകരിക്കും.

Share:

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. നവംബറില്‍ പ്രസിദ്ധീകരിക്കും. എസ്.എസ്.എല്‍.സി.യാണു യോഗ്യത.

ഉയര്‍ന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36, ഒ.ബി.സി.ക്ക് 39, എസ്.സി./എസ്.ടി.ക്ക് 41. 2019 ജനുവരി ഒന്ന് കണക്കാക്കിയാണു പ്രായം നിശ്ചയിക്കുക.
2021 ഏപ്രില്‍ ആദ്യം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാണു ലക്ഷ്യമിടുന്നത്.
നിലവിലുള്ള റാങ്ക്പട്ടികയുടെ മൂന്നുവര്‍ഷ കാലാവധി 2021 ഏപ്രില്‍ ഒന്നിന് അവസാനിക്കും. എല്‍.ഡി.സി.യുടെ യോഗ്യത എസ്.എസ്.എല്‍.സി.യില്‍നിന്ന് പ്ലസ്ടുവാക്കി ഉയര്‍ത്തി 2011-ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും .സ്പെഷ്യല്‍റൂള്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍ 2013-ല്‍ ഇറക്കിയ പ്രത്യേക ഉത്തരവ് അനുസരിച്ചാണ് എസ്.എസ്.എല്‍.സി. യോഗ്യത നിലനിര്‍ത്തി എല്‍.ഡി.സി. വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. സ്പെഷ്യല്‍റൂള്‍ ഭേദഗതിചെയ്യുന്നതുവരെ എസ്.എസ്.എല്‍.സി. യോഗ്യതയാക്കി നിയമനം നടത്താന്‍ പി.എസ്.സി.ക്ക് അനുമതി നല്‍കുന്നതാണ് 2013 ജൂലായ് 23-ന്റെ ഉത്തരവ്.

Share: