ലോ കോളജിൽ ഗസ്റ്റ് ലക്ചറർ

കോഴിക്കോട്: ഗവ. ലോ കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഇംഗ്ലീഷ്, നിയമം, മാനേജ്മെൻറ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററായി സേവനം ചെയ്യാനാഗ്രഹിക്കുന്ന കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാഗവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യു.ജി.സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോഴിക്കോട് ഗവ. ലോ കോളജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഇംഗ്ലീഷ് വിഷയത്തിൽ ഏപ്രിൽ 27നും മാനേജ്മെൻറിൽ 28നും നിയമത്തിൽ 29നുമാണ് അഭിമുഖം. രാവിലെ 10.30ന് അഭിമുഖം ആരംഭിക്കും.