എന്യൂമറേറ്റർ ഒഴിവ്

Share:

തൃശൂർ : ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറിനു കീഴിൽ ജില്ലയിലെ വിവിധ ഉൾനാടൻ ജലാശയങ്ങളിലെ ഉൾനാടൻ സർവേ നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ എന്യൂമറേറ്ററെ നിയമിക്കുന്നു.
യോഗ്യത : ഫിഷറീസ് സയൻസിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ .
പ്രതിമാസ ശമ്പളം: 25000 രൂപ
പ്രായം : 21 വയസ്സിനും 35 വയസ്സിനും ഇടയിൽ .
താൽപര്യമുളളവർ ഏപ്രിൽ 27ന് രാവിലെ 11 മണിക്ക് തൃശ്ശൂർ പള്ളിക്കുളത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇൻറർവ്യൂവിന് വയസ്സ്, വിദ്യാഭ്യാസ യോഗ്യത മുതലായ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ: 0487 2441132

Share: