കാര്‍ഷിക സെന്‍സസ്: എന്യുമറേറ്റര്‍ നിയമനം

Share:

പാലക്കാട് : പതിനൊന്നാം കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റാ ശേഖരണത്തിന് എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു.

പ്ലസ് ടു/ തത്തുല്യ യോഗ്യതയുള്ള, സ്വന്തമായി ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്ക് അപേക്ഷിക്കാം.
കേരളശ്ശേരി (വാര്‍ഡ്-8,9,11), മങ്കര (വാര്‍ഡ്-5,6,8,10,11,12,13,14), മണ്ണൂര്‍ (വാര്‍ഡ്-1,3,4,5,6,10,13), മുണ്ടൂര്‍ (വാര്‍ഡ്-2,3,17), പറളി (വാര്‍ഡ്-10,16), പിരായിരി (വാര്‍ഡ് -4,9,17,18,20,21) എന്നിവിടങ്ങളിലാണ് എന്യുമറേറ്റര്‍ നിയമനം.
ഒരു വാര്‍ഡിന് പരമാവധി 3600 രൂപ വരെ ഹോണറേറിയം ലഭിക്കും.
അപേക്ഷകള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വലിയങ്ങാടിയിലുള്ള പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ നല്‍കണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491-2910466

Share: